1968 ജനുവരി വിശേഷങ്ങള്‍

318
0

ജനുവരി 2
കാശ്മീരില്‍ രാജ്യരക്ഷാനിയമ പ്രകാരം തടവില്‍ വെച്ചിരുന്ന ഷേക് അബ്ദുള്ളയെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ചു.
ജനുവരി 6
പാകിസ്ഥാന്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കിഴക്കന്‍ പാകിസ്ഥാനില്‍ 23 സൈനികരെ അറസ്റ്റ് ചെയ്തു.
ജനുവരി 7
തുടര്‍ച്ചയായി 152 മണിക്കൂര്‍ നടന്ന് ഇന്ത്യക്കാരനായ ഹര്‍ബന്‍ സ്സിംഗ് ലോകറിക്കാര്‍ഡ് സ്ഥാപിച്ചു.
ജനുവരി 10
ഇന്ത്യാ-ചൈനാ യുദ്ധത്തെ തുടര്‍ന്ന് 1962 ഒക്‌ടോബര്‍ 26ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.
ജനുവരി 12
കേരളത്തില്‍ രണ്ടേക്കര്‍വരെ മാത്രം ഭൂമിയുള്ളവരുടെ ഭൂനികുതി നിര്‍ത്തലാക്കുമെന്ന് ഗവര്‍ണ്ണര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു.
ജനുവരി 19
കിഴക്കന്‍ പാകിസ്ഥാനില്‍ അവാമിലീഗ് പ്രസിഡണ്ട് ഷേക്ക് മുജീബുര്‍ റഹ്മാനെ അറസ്റ്റ് ചെയ്തു.
ജനുവരി 23
ബാംഗ്ലൂരില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി; പോലീസ് വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടില്‍ ഹിന്ദിവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ഹിന്ദിപഠനം വേണ്ടെന്നുവച്ചു.
ജനുവരി 24
ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്ന ചൈനയിലെ പീക്കിംഗ് റേഡിയോ ഇ.എം.എസ്.നമ്പൂതിരിപ്പാട് കമ്മ്യൂണിസ്റ്റല്ലെന്ന് പ്രസ്താവിച്ചു.
ജനുവരി 26
കേരള ഭാഗ്യക്കുറിയുടെ ആദ്യത്തെ നറുക്കെടുപ്പ് നടന്നു
ജനുവരി 30
വിയറ്റ്‌നാം പുതുവര്‍ഷം പ്രമാണിച്ച് പ്രഖ്യാപിച്ച യുദ്ധവിരാമത്തിനിടയില്‍ വിയറ്റ്‌കോങ് ഒളിപ്പോരുകള്‍ വന്‍തോതില്‍ ആക്രമണമഴിച്ചുവിട്ടു; രണ്ടു തെക്കന്‍ വിയറ്റ്‌നാം നഗരങ്ങള്‍ കൈവശപ്പെടുത്തി.