പാത്രിയർക്കീസ് ബാവയ്ക്ക് ACTS ൻറെ സ്നേഹാഞ്ജലി

52
0

തിരുവനന്തപുരം:- രണ്ടാഴ്ചത്തെ ഭാരത സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് അപ്പ്രേം ദ്വീതിയെൻ പാത്രിയാർക്കീസ് ബാവയ്ക്ക് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS സ്നേഹാഞ്ജലി അർപ്പിച്ചു. ACTS ൻറെ മുഖ്യ രക്ഷാധികാരി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കാത്തോലിക്കാ ബാവയും ACTS ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും ചേർന്ന് വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ കയ്യപ്പോട് കൂടിയ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, മാർത്തോമാ മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ബർണാബാസ് ,ആർച്ച് ബിഷപ്പ് ജോഷുവ മാർ ഇഗ്നാത്തിയോസ്, ശ്രീമതി. ഡെയ്സി ജേക്കബ്, ACTS ഭാരവാഹികളായ ബിഷപ്പ് റവ. മോഹന്‍ മാനുവൽ, ബേബി മാത്യു സോമതീരം, നിബു ജേക്കബ് വർക്കി, ഷെവലിയാർ കോശി എം ജോർജ് , അഡ്വക്കേറ്റ് അമ്പിളി ജേക്കബ് എന്നിവരും സംബന്ധിച്ചു.