“നിത്യംമഹേശ്വരം” ഡോക്യൂമെന്ററി പ്രകാശനം ചെയ്തു.

40
0

ചെങ്കൽ :-

ലോക റെക്കോർഡിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിന്റെ ചരിത്രവും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ ജീവിതവും ഉൾകൊള്ളിച്ചു നിർമ്മിച്ച “നിത്യം മഹേശ്വരം”എന്ന ഡോക്യൂമെന്ററിയുടെ ഹിന്ദി വേർഷൻ തിരുവനന്തപുരം റൂറൽ എസ് പി കിരൺ നാരായൺ പ്രകാശനം ചെയ്തു. ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി , ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം , ഡോക്യൂമെന്ററി ഡയറക്ടർ ഡോ.മഹേഷ് ഗുരുക്കൾ ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ ക്ഷേത്ര ഭാരവാഹികൾ , ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.