തിരു: തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള റിപ്പബ്ലിക് ദിനത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം മൂവായിരത്തോളം പേർ പങ്കെടുത്തു.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ്റെ നേതൃത്വത്തിൽ പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ നൽകുന്നതിൻ്റെയും കിംസ് ഹെൽത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ കിറ്റ് നൽകുന്നതിൻ്റെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
മാധ്യമ അവാർഡ് ജേതാക്കളെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, യു ഡി എഫ് കൺവീനർ എം എം ഹസൻ, കെ പി സി സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, മുൻ മന്ത്രി എം. വിജയകുമാർ, CPI നേതാവ് പന്ന്യൻ രവീന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ്, ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ എന്നിവർ സംസാരിച്ചു.
ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള ഉപഹാരം കിംസ് ഹെൽത്ത് സി ഇ ഒ രശ്മി ആയിഷയ്ക്ക് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ എൻ.ആനന്ദകുമാർ, കോഓർഡിനേറ്റർ അനന്തു കൃഷ്ണൻ, എസ് ബി ഐ പ്രതിനിധികൾ, ലുലു ഗ്രൂപ്പ് പ്രതിനിധികൾ,
മോഹൻദാസ് എൻജിനിയറിംഗ് കോളേജ് ചെയർമാൻ ജി.മോഹൻദാസ്, ഭാരത് സേവക് സമാജ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ , നിംസ് എം.ഡി ഡോ.എം.എസ്.ഫൈസൽ ഖാൻ , ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ രാജശേഖരൻ, ഗായകരായ പന്തളം ബാലൻ, ജി.ശ്രീറാം, ടെലിവിഷൻ ഫെഡറേഷൻ പ്രസിഡൻ്റ് ബേബി മാത്യു സോമതീരം, കേരള കോൺഗ്രസ് (എം) നേതാവ് ആയൂർ ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു, ട്രഷറർ എച്ച്. ഹണി, സംഘാടക സമിതി ചെയർമാൻ എസ്.ആർ.ശക്തിധരൻ, ജനറൽ കൺവീനർ പി.ആർ.പ്രവീൺ എന്നിവർ സംസാരിച്ചു.