200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് കടത്തിവന്ന കാസർകോട് കാരനായ യുവാവ് ലോറി സഹിതം എക്സൈസ് കസ്റ്റഡിയിൽ
:ബഹു:കണ്ണൂർ അസി: എക്സൈസ് കമ്മീഷണർ ശ്രീ: പി.എൽ .ഷിബു വിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനൻ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാർ , പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ്. ടി യും പാർട്ടിയും സംയുക്തമായി ചേർന്ന് നടത്തിയ മിന്നൽ റെയിഡിൽ രാമപുരം- കൊത്തിക്കുഴിച്ചപാറ എന്ന സ്ഥലത്ത് വെച്ച് 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റർ സ്പിരിറ്റ് KL .10.X. 7757 ലോറി യിൽസൂക്ഷിച്ച് കടത്തിവന്ന കുറ്റത്തിന് കാസർഗോഡ് ജില്ലയിൽപ്പെട്ട മഞ്ചേശ്വരം താലൂക്കിൽ കുതുക്കോളി വീട്ടിൽ ബഡുവൻ കുഞ്ഞി മകൻ മൂസക്കുഞ്ഞി കെ. വയസ്സ് : 49/23 എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്ത് 6,600 ലിറ്റർ സ്പിരിറ്റ് സഹിതം KL 10 X 7757 ലോറിയും മറ്റും തൊണ്ടിമുതലുകളായി ബന്ധവസിലെടുത്തു.
പാർട്ടിയിൽ * പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, എം.കെ.സന്തോഷ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി.പുരുഷോത്തമൻ സിവിൽഎക്സൈസ് ഓഫീസർമാരായ: ശരത് പി.ടി, ഷാൻ ടി.കെ, ശ്രീകുമാർ. വി.പി, യേശുദാസൻ പി, രജിരാഗ്, കെ.വിനീഷ്, പി. സൂരജ്,എം.കലേഷ്. എക്സൈസ് ഡ്രൈവർമാരായ ഇസ്മയിൽ, അജിത്ത് പി. വി, സജീഷ്.പി എന്നിവർ പങ്കെടുത്തു.