അനന്തപുരിയുടെ മണ്ണിൽ പതിറ്റാണ്ടുകളായി ഹൈന്ദവ ദർശനങ്ങളും നാരായണീയവും പഠിപ്പിച്ച ഗുരു ശ്രഷ്ഠൻ ശ്രീ ഹരിദാസ് ജിയുടെ നാമധേയത്തിൽ പഠന കേന്ദ്രം ആരംഭിച്ചു. ഗുരു പൂർണ്ണിമ ദിനമായ ഇന്ന് കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഹരിദാസ്ജിയും അദ്ദേഹത്തിന്റെ ശിഷ്യരും അഭ്യുദ്കാംഷികളും പങ്കെടുത്തു.