തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനവും.
തൊട്ടുപിന്നാലെയുള്ള ഗാന്ധിനഗര്‍- മുംബൈ വന്ദേഭാരതിന്റെ ഒക്യുപെൻസി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്. ഡൽഹി-വാരണാസി പാതയിലാണ് 2019 ഫെബ്രുവരി 15ന് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്.
മറ്റു പാതകളിലെ ഒക്യുപെന്‍സി കണക്കുകള്‍ ഇപ്രകാരമാണ്
മുംബൈ സെന്‍ട്രല്‍- ഗാന്ധിനഗര്‍ :129
വാരണാസി-ന്യൂഡൽഹി: 128
ന്യൂഡൽഹി- വാരണാസി: 124
ഡെറാഡൂണ്‍- അമൃത്സര്‍:105
മുംബൈ-ഷോളപൂര്‍ : 111
ഷോളപൂര്‍- മുംബൈ: 104
ഹൌറ-ജല്‍പൈഗുരി :108
ജല്‍പൈഗുരി-ഹൌറ: 103
പാട്ന-റാഞ്ചി: 125
റാഞ്ചി-പാട്ന: 127
അജ്മീര്‍-ഡൽഹി: 60
ഡൽഹി- അജ്മീര്‍: 83