തെരുവ് നായ കേസ് : മൃഗ സ്നേഹികളുടെ സംഘടനയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ.
തെരുവു നായ കേസിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം All Creatures Great and Small എന്ന മൃഗ സംരക്ഷണ സംഘടന നടത്തുന്നുവെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്.
ഈ സംഘടനയയുടെ മാനേജിങ് ട്രസ്റ്റീ അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സുപ്രീം കോടതിയെ സമീപിച്ചു.