യൂത്ത് കോൺഗ്രസ നേതാവ് ലീന എഴുതുന്നു

60
0

വെള്ളായണി കാർഷിക കോളേജിൽ പണക്കൊഴുപ്പിന്റെ അഹങ്കാരം മൂലം സ്വന്തം ക്ലാസ്മേറ്റിനോട് ചെയ്ത ക്രൂരത. ഈ കുട്ടിയെ നിരന്തരമായി നാലു വർഷമായി റാഗ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ജോലിക്കാരിയെ പോലെയാണ് കുട്ടിറൂമിൽ
കഴിഞ്ഞിരുന്നത്. ചില ദിവസങ്ങളിൽ റൂമിൽ നിന്ന് ഈ കുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അതുപോലെ അതിന്റെ കണ്ണടയൊക്കെ ഒരു പ്രാവശ്യം അടിച്ചു പൊട്ടിച്ചു കളഞ്ഞു. കണ്ണിൽ മുളകുപൊടി തേച്ചു കൊടുത്തു.. ഈ പെൺകുട്ടി സഹപാഠിയുടെ തുണിയൊക്കെ കഴുകി കൊടുക്കുന്ന കാണുമ്പോൾ മറ്റു കുട്ടികൾ വിചാരിച്ചിരുന്നത് കൂട്ടുകാർ ആയതുകൊണ്ട് ചെയ്തു കൊടുക്കുന്നതായിരിക്കും എന്നാണ്.. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും കൊണ്ടാണ് ഈ കുട്ടി ക്രൂരതകൾ മൊത്തം സഹിച്ചത്. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടി ആയതുകൊണ്ട് മുന്നോക്ക ജാതിയിൽപ്പെട്ട കുട്ടി നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. പേടിച്ച് കുട്ടി പുറത്തൊന്നും പറഞ്ഞില്ല.. ആരെയും അറിയിക്കാതെ നേരെ വീട്ടിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രണ്ടുപേരും ആന്ധ്ര സ്വദേശിനികളാണ്..