ഫോട്ടോഗ്രാഫി മത്സര വിജയികൾ

79
0

സംസ്ഥാനത്താകെയുള്ള മുൻ കൗമുദി മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ “നിലാവ്” സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ ആലപ്പുഴ അരൂർ സ്വദേശിയായ സന്തോഷ് ബാബു മികച്ച ഫോട്ടോഗ്രാഫർ ആയി.
അഭിലാഷ് കൊച്ചി, ശിവപ്രസാദ് തിരുവനന്തപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് സെക്രട്ടറി വി കെ ഗിരീന്ദ്രഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് സെക്രട്ടറി വി കെ ഗിരീന്ദ്ര ബാബു അറിയിച്ചു.

പ്രശസ്ത ഫോട്ടോഗ്രാഫർ മാരായ ജീൻ നേട്ടർ, ജിതേഷ് ദാമോദർ, മേലതിൽ രാജീവ് കാട്ടാക്കട എന്നിവർ ആയിരുന്നു ജഡ്ജിങ് പാനൽ.