പോലീസ് സഹായത്തിന് 112 ഡയൽ ചെയ്യുക

69
0

കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 12 മണിയോടെ ഒരു യുവാവ് ബൈക്കില്‍ കേറിവന്നു… ഭയപ്പാടോടെ. “ സാറേ എന്നെ പാമ്പ് കടിച്ചു.. രക്ഷിക്കണം..” എന്നു പറഞ്ഞു. ഉടനെ തന്നെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, അക്ബർ, സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നൽകുകയും മുറിവ് കഴുകുകയും, കടിയേറ്റ ഭാഗത്ത് നിന്ന വിഷം പടരുന്നത് തടയുവാന്‍ കെട്ടിവയ്ക്കുകയും, രാത്രി പട്രോളിംഗ് നടത്തിവന്നിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു എന്നിവരെ വിവരം അറിയിക്കുകയും, ഉടന്‍ തൊടുപുഴയിലെ ആശുപത്രിയിലാക്കുകയും ചെയ്തു.
പാറക്കടവ് സ്വദേശിയായ ജിത്തു തങ്കച്ചനാണ് പാമ്പുകടിയേറ്റത്. ബൈക്കിൽ പാലയില്‍ നിന്നും കരിക്കുന്നത്തേക്കു വരുന്ന വഴിയിൽ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പാണ് കൈയിൽ കടിച്ചത്. ആശുപത്രിയിലാക്കിയ സമയത്ത് യുവാവ് അവശനിലയിലായിരുന്നുവെങ്കിലും. കൃത്യസമയത്തു ലഭിച്ച പ്രഥമശുശ്രൂഷയും, ചികിത്സയും അപകടനില തരണം ചെയ്യുവാന്‍ സാധിച്ചു. ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തിയതിനുശേഷം പോലീസ് ഉ‍ദ്യോഗസ്ഥര്‍ മടങ്ങി.