സഹകാർ ഭാരതിയുടെ ആഭിമുഖ്യത്തിലുള്ള 69-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം.ഇതിൻ്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഹ്രസ്വകാല സഹകരണ വായ്പാ സംവിധാനം ത്രിതലമോ ദ്വി തലമോ എന്ന വിഷയത്തിൽ നടന്ന സഹകരണ സെമിനാർ ആർ. ബി. ഐ ഡയറക്ടർ സതീഷ് മറാത്തെ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ ജില്ലകളിലും സഹകാർ ഭാരതിയുടെ നേതൃത്വത്തിൽ സഹകരണ വാരാഘോഷം നടത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് കോഴിക്കോട് നടന്നത്. സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സഹകാരി സംഘടനയാണ് സഹകാർ ഭാരതി.
സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ കരുണാകരൻ വിഷയം അവതരിപ്പിച്ചു. സഹകാർ ഭാരതി സംസ്ഥാന പ്രസിഡണ്ട് പി. സുധാകരൻ, ലാഡർ-എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ അഡ്വ. ജീ സി. പ്രശാന്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, സഹകാർ ഭാരതി ദേശീയ സഹഃ സമ്പർക്ക പ്രമുഖ് യു കൈലാസ് മണി എന്നിവർ ചർച്ചയിൽ പങ്കെടുക്കുത്തു. ജില്ലാ പ്രസിഡണ്ട് എൻ. സദാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.