മേയറുടെ പേരില്‍ ശുപാർശ കത്ത്; അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ്

70
0

കരാര്‍ നിയമനത്തിന് ലിസ്റ്റ് തേടി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ ശുപാർശ കത്ത് അയച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി..ഈ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ്.തിരുവനന്തപുരം കോർപ്പറേഷനിൽ ഒതുങ്ങുന്നതല്ല ഇത്.കേരളത്തിലെ എല്ലാ പിൻവാതിൽ നിയമനങ്ങളും പ്രതിപക്ഷം പുറത്തു കൊണ്ടുവരും.PSC നിയമനം പോലും പല പൊതുമേഖല സ്ഥാപനങ്ങളിലും നടക്കുന്നില്ല.താൽക്കാലിക നിയമ വിവരം ശേഖരിക്കുന്നു.ഇതിനു ശേഷം നിയമ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.ആനാവൂർ നാഗപ്പൻ എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടർ ആയത് ? ഡിആർ അനിൽ കത്തെഴുതിയെന്ന് സമ്മതിച്ചു, ആ മാന്യതയെങ്കിലും മേയറിൽ നിന്ന് പ്രതീക്ഷിക്കുന്നു.പിൻവാതിൽ നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴിയാക്കാനുള്ള തീരുമാനം മേയറുടെ കത്തിനെ തുടർന്ന് , അക്കാര്യത്തിൽ മേയറോട് നന്ദിയുണ്ടെന്നും സതീശന്‍ പരിഹസിച്ചു. കോര്‍പറേഷനു മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധം അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഡി സി സി പ്രസിഡൻറ് പാലോട് രവി അധ്യക്ഷത വഹിച്ചു.ബീമാപള്ളി റഷീദ്, വി എസ് ശിവകുമാർ, ജി എസ് ബാബു, സുബോധൻ, പ്രതാപചന്ദ്രൻ, കെ.മോഹൻകുമാർ, എം എ വാഹിദ് ,ചെമ്പഴന്തി അനിൽ,ഉള്ളൂർ മുരളി, മണക്കാട് സുരേഷ്,എ റവൂർ പ്രസന്നകുമാർ, കരുമം സുന്ദരേശൻ, എം പി.സാജു, കുറ്റിമൂട് ശശിധരൻ, കൈമനം പ്രഭാകരൻ, മൺവിള രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ, പെരുന്താന്നി പത്മകുമാർ, ആർ.ഹരികുമാർ, അണ്ടൂർക്കോണം സനൽ, ആറ്റിപ്രഅനിൽ, ആ നക്കുഴി ഷാനവാസ്, ജോൺസൺ ജോസഫ്, ചെറുവയ്ക്കൽ പദ്മകുമാർ, കടകംപള്ളി ഹരിദാസ്, എം.മുനീർ, നരുവാമൂട് ജോയ്, ജലീൽ മുഹമ്മദ്, അഡ്വ.സുബേർ, അഭിലാഷ്.ആർ.നായർ, ശ്രീകല, പാറശ്ശാല സുധാകരൻ,നദീറ സുരേഷ്, കൊഞ്ചിറവിളവിനോദ്, പാളയം ഉദയൻ തുടങ്ങിയവർ സംസാരിച്ചു.
നവംബർ 10 ന് രാവിലെ മുതൽ നടക്കുന്ന സത്യഗ്രഹ സമരത്തിന് എം വിൻസൻ്റ് എം എൽ എ നേതൃത്വം നൽകും.