ഔഷധങ്ങളുടെ നിർമാണവും വിതരണവും വിപണനവും 1940 ലെ കേന്ദ്രനിയമമായ ഡ്രഗ്ഗ്സ് & കോസ്മെറ്റിക് ആക്സും 1945 ലെ റൂൾസും മൂലം നിയന്ത്രിതമാണ്. വില്പന വില കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്വയം ഭരണാധികാരമുള്ള നാഷണം ഫർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള ഡ്രഗ് പ്രൈസ് കണ്ട്രോൾ ഓർഡർ 2013 (DPCO 2013 ) മുഖാന്തിരം നിയന്ത്രിതവുമാണ്. വർഷങ്ങളായി സംസ്ഥാനത്ത് നിർമാതാവ് → നിർമാതാക്കൾ നിയമിക്കുന്ന അംഗീകൃത വിതരണക്കാർ – അവർ വഴി റീറ്റെയ്ൽ മെഡിക്കൽ സ്റ്റോറുകൾ ആശുപത്രികൾ ഡോക്ടർമാർ →ഉപഭോക്താവ് എന്നീ വിധത്തിലുള്ള ദൃഢമായ സപ്ലൈ സംവിധാനം നിലനിന്നി രുന്നത് കൊണ്ട് തന്നെ ഗുണനിലവാരമുള്ള ഔഷധങ്ങൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് പൊതുജന ങ്ങൾക്ക് യഥേഷ്ടം ലഭ്യമായിരുന്നു എന്നതിനുപരി ഗുണനിലവാരമില്ലാത്തതോ വ്യാജമായതോ ആയ മരുന്നുകൾ വിലക്കപ്പെടാത്ത രാജ്യത്തെ 2 സംസ്ഥാനങ്ങളിൽ ഒന്നാമത് എന്ന ഖ്യാതി ഔഷധ വ്യാപാരികളുടെ സാമൂഹ്യ പ്രതിബദ്ധത മൂലവും ഡ്രഗ്ഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റിന്റെ കാര്യക്ഷമത കൊണ്ടും നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.
ഹാനികരമാണ്. ഇത്തരം എന്നാൽ രാജ്യത്ത് GST സംവിധാനം നടപ്പിലായതിന്റെ മറവിൽ ഇതര സംസ്ഥാനത്തുനിന്നും യാതൊരു വിധ സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത ഒരു കൂട്ടം “NEW GENERATION” വ്യാപാരികൾ അംഗീകൃത വ്യവസ്ഥാപിതമായ മാർഗങ്ങളിൽ കൂടെയല്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വിലക്കുറവിന്റെ പ്രലോഭനം നൽകി വ്യാപാരം നടത്തുന്നത് പൊതുജനാരോഗ്യത്തിന് വ്യാപാര സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകളുടെ ആവശ്യമായ പരിശോധനയോ നടപടിയോ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല എല്ലാ നിയമങ്ങളും പാലിച്ച് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്. ഇത്തരം വ്യാപാരസ്ഥാപനങ്ങളിൽ വേണ്ടവിധത്തിലുള്ള പരിശോധ നകൾ നടത്തി നടപടി എടുത്തില്ല എങ്കിൽ വ്യാജമരുന്ന് വിതരണം ഉണ്ടാകുമെന്നതിനുപരി ലഹരിമരുന്നുകളുടെ വ്യാപനം ഉണ്ടാകുമെന്ന് ഉൽകണ്ഠയോടും ഭീതിയോടും കാണേണ്ടതാണ്.
വിലക്കുറവിന്റെ പ്രലോഭനം നൽകി ലഹരി മരുന്ന് എന്ന സാമൂഹ്യ വിപത്ത് ഉണ്ടാക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ കർശനമായ അന്വേഷണവും നടപടികളും ഡ്രഗ്ഗ്സ് കണ്ട്രോൾ ഡിപ്പാർട്മെന്റ്, എക്സൈസ് ഡിപ്പാർട്മെന്റ് GST ഡിപ്പാർട്മെന്റ് തുടങ്ങിയ അധികാരികളിൽ നിന്നും ഉണ്ടാകേണ്ട താണെന്ന് AKCDA ശക്തമായി ആവശ്യപ്പെടുന്നു . അല്ലാത്തപക്ഷം പൊതുജന താല്പര്യം മുൻനിർത്തി ഇത്തരം ഡിപ്പാർട്മെന്റുകൾക്കെതിരെ പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കുന്നതാണെന്നും AKCDA അറിയിക്കുന്നു.
പങ്കെടുക്കുന്നവർ
എ.എൻ.മോഹൻ (സംസ്ഥാന പ്രസിഡന്റ് Mob: 9847051459), ജയരാജ് എൽ.ആർ.(ജനറൽ സെക്രട്ടറി Mob: 9447093006) എം.ശശിധരൻ (കൊല്ലം ജില്ലാ പ്രസിഡന്റ് Mob: 9895742881) വി.രാധാകൃഷ്ണൻ (കൊല്ലം ജില്ലാ സെക്രട്ടറി Mob: 9447430560)