പെരിങ്ങോട്ടുകര പോലിസ് ഔട്ട് പോസ്റ്റിലെ ഡ്രൈവര്‍ ജോസഫ് ക്ലീറ്റസിനെയാണ് റൂറല്‍ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ്‌റെ സസ്‌പെന്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശി ആണ് ഇയാള്‍. വാഹന പരിശോധനയ്ക്കിടെ ചാഴൂര്‍ സ്വദേശിയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച് അപമാനിച്ചെന്നുമായിരുന്നു പരാതി. അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് പോലിസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.