തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ അച്ചടിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗോഡൌണില്‍ എത്തിക്കുന്നതിന് സി.ടി.പി, കളര്‍ പ്രിന്റിംഗ്, മെഷീന് സൂയിങ്ങ്, പെര്‍ഫെക്ട് ബൈന്‍ഡിങ്ങ്, ലാമിനേഷന് സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ആധുനിക സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 20.10.2022 ന് വൈകുന്നേരം 3മണി. ക്വട്ടേഷനുകള്‍ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം -695003 സമര്‍പ്പിക്കേണ്ടതാണ്. അന്നു തന്നെ 4 മണിക്ക് സന്നിഹിതരായിട്ടുള്ള പ്രസ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഓഫീസിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് ആയ www.keralabhashainstitute.org/ യിലും ലഭ്യമാണ്.