നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വര്‍ദ്ധനവിനെയും ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങ ള്‍ എന്നിവയ്ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനെയും ജി.എസ്.ടി. കൌണ്‍സിലിലും നിരക്ക് വര്‍ദ്ധന ശുപാര്‍ശ ചെയ്ത ഉപസമിതിയിലും സമ്മതിച്ച ശേഷം സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുവാന്‍ പൊറാട്ട് നാടകം നടത്തുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ കുറ്റപ്പെടുത്തി.
ജി.എസ്.ടി. കൌണ്‍സിലിലും ഉപസമിതിയിലും എതിര്‍പ്പ് ഉന്നയിക്കാതെ എല്ലാം അംഗീകരിച്ച ശേഷം നിരക്കുവര്‍ദ്ധന നിലവി ല്‍ വന്ന ശേഷം തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് അങ്ങേയറ്റം അപഹാസ്യമാണ്. കേന്ദ്ര തീരുമാനം നടപ്പിലാക്കാതെ മറ്റു നിര്‍വാഹമില്ലെന്നാണ് ധനമന്ത്രി വാദിക്കുന്നത്. എന്നാല്‍ ജി.എസ്.ടി. നടപ്പിലാക്കുമ്പോ ള്‍ ഭരണഘടനയുടെ ഫെഡറ ല്‍ സ്വഭാവവും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും കേന്ദ്രം കവര്‍ന്നെടുക്കാ ന്‍ പാടില്ലായെന്നും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തി ല്‍ ഉചിതമായ തീരുമാനം എടുക്കാ ന്‍ അവകാശമുണ്ടെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെ ധനമന്ത്രി ബോധപൂര്‍വ്വം മറച്ചു വെയ്ക്കുകയാണ്.
ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും മൂലം സംസ്ഥാന ഖജനാവ് കാലിയായതിനാ ല്‍ ജനദ്രോഹപരമായാലും വരുമാനമുണ്ടാകട്ടെയെന്ന ദുഷ്ട ലാക്കാണ് ധനമന്ത്രിയ്ക്കുള്ളത്. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തി ല്‍ വര്‍ദ്ധിപ്പിച്ച ജി.എസ്.ടി. നിരക്കു അരി, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ധാന്യങ്ങള്‍ക്കു മേ ല്‍ ചുമത്തുകയില്ലായെന്ന് സംസ്ഥാന സര്‍ക്കാ ര്‍ തീരുമാനിക്കണം. ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുക ള്‍ മാറ്റിവച്ച് മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച പ്രതിഷേധം ഉയര്‍ത്തുവാ ന്‍ സംസ്ഥാന സര്‍ക്കാ ര്‍ തയ്യാറാകണമെന്നും ദേവരാജ ന്‍ ആവശ്യപ്പെട്ടു.