എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.

100
0

ജൂലൈ 3 ന് തൃശ്ശൂരിൽ വച്ച് ചേർന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. നിലവിൽ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൽദോസ് മത്തായി കൺവീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിയെ ആണ് തീരുമാനിച്ചിട്ടുള്ളത്. ജൂൺ 25ന് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാർച്ച്‌ സംഘടിപ്പിക്കുകയും, സംഘടിപ്പിച്ച മാർച്ച്‌ സംഘടനക്കാകെ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടർന്നാണ് നടപടി.