പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണം: മാധ്യമ പ്രവർത്തകരും ജീവനക്കാരും ഇന്ന് സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തുന്നു.
കേസരി മന്ദിരത്തിന് മുന്നിൽ നിന്ന് രാവിലെ 11 മണിക്ക് മാർച്ച്‌ ആരംഭിക്കും. ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും.

96
0

പ്രിയരേ,
ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പെൻഷൻ വർധന പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട്
മാധ്യമ പ്രവർത്തകരും ജീവനക്കാരും ഇന്ന് ( തിങ്കളാഴ്ച ) സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തുന്നു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.
പത്ര പ്രവർത്തക പെൻഷൻ 1000 രൂപ വർധിപ്പിക്കുമെന്നാണ് ധന മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ ഉത്തരവ് വന്നപ്പോൾ ഇത് 500 രൂപയായി കുറച്ചു. ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നിൽ. ഇത് ശ്രദ്ധയിൽപെടുത്തിയപ്പോൾ പരിഹരിക്കാമെന്നാണ് മന്ത്രി ഉറപ്പ് നൽകിയത്. മാധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും പെൻഷൻ പദ്ധതി അട്ടിമറിക്കാൻ വർഷങ്ങളായി ചില ഉദ്യോഗസ്ഥർ ശ്രമിച്ചു വരികയാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഉത്തരവും. ബജറ്റ് പ്രഖ്യാപനം പൂർണമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഈ സമരത്തിൽ മുഴുവൻ മാധ്യമപ്രവർത്തകരും ജീവനക്കാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.