പിണറായി നടത്തിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റം: അബു ജോൺ ജോസഫ്

116
0

കോട്ടയം: നയതന്ത്ര ബാഗേജിൽ കറൻസി കടത്തുന്നതിനും, ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തുകയും ചെയ്യുന്നതിന് നേത്യത്വം കൊടുത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് കേരളാ യൂത്ത് ഫ്രണ്ടിന്റെ ചാർജ് വഹിക്കുന്ന കേരള കോൺഗ്രസ് ഉന്നതാതികാര സമിതി അംഗംഅപൂ ജോൺ ജോസഫ് പറഞ്ഞു.

ആരോപണത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും, മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയെയും അപമാനിക്കാൻ മുമ്പിൽ നിന്ന പിണറായി വിജയൻ ഇപ്പോൾ ആരോപണത്തിൽ മുങ്ങിക്കുളിച്ച് ദുർഗന്ധംവമിച്ച് നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആത്മാഭിമാനം ഉണ്ടെങ്കിൽ സ്ഥാനം ഒഴിഞ്ഞു അന്വേഷണത്തെ നേരിടാൻ തയ്യാറകണം എന്നും അപു ജോസഫ് ആവശ്യപ്പെട്ടു.

പ്രതീകാത്മകമായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ തയാറാക്കിയ ബിരിയാണി ചെമ്പിൽ ഒളിപ്പിച്ച സ്വർണ്ണവും, കറൻസി ബാഗും, പ്രദർശിപ്പിച്ചു കൊണ്ട്
കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി സ്ക്വയർ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത്ത് മുതിരമല അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.

കേരളാ കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം വി.ജെ. ലാലി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സി. മാത്യു, ജോയി ചെട്ടിശേരി, പാർട്ടി നേതാക്കളായ കുര്യൻ പി.കുര്യൻ, ജോൺ ജോസഫ്, ബിജു ചെറുകാട്, ഡിജു സെബാസ്റ്റ്യൻ, ഷിജു പാറയിടുക്കിൽ, ജോണിച്ചൻ പൂമരം, ബിനു കുരുവിള, നിബാസ് റാവുത്തർ, വി.ആർ.രാജേഷ്, കുര്യൻ വട്ടമല, രജു വഴുവാടി, ലാൽജി മാടത്താനികുന്നേൽ, ജസ്റ്റിൻ പാലത്തിങ്കൽ , ജോബിസ് ജോൺ കിണറ്റുങ്കൽ, രജ്ജിത്ത് ചുക്കനാലേൽ തുടങ്ങിയവർ പ്രസംഗിച്ചു.