കുക്ക് തസ്തികയില്‍ ഒഴിവ്

110
0

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ ഒഴിവ്. കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പത്താം കാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോടൊപ്പം ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നോ ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ താപാലായോ ഇ-മെയില്‍ വഴിയോ അയക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം -695003. ഇ-മെയില്‍: [email protected] .ഫോണ്‍ -0471-2314238.