സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ സ്വന്തം നിലയിൽ സാമ്പത്തിക ലാഭത്തിലേക്ക് കരകൗശല വികസന കോർപറേഷനെ മാറ്റുകയാണ് ലക്ഷ്യം : ചെയർമാൻ പി. രാമഭദ്രൻ.

94
0

തിരുവനന്തപുരം :സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ സ്വന്തം നിലയിൽ സാമ്പത്തിക ലാഭത്തിലേക്ക് കരകൗശല വികസന കോർപറേഷനെ മാറ്റുകയാണ് ലക്ഷ്യമെന്ന് കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ.
കരകൗശല വികസന കോർപറേഷനിലെ വിവിധ യൂണിറ്റ് മേധാവിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
സർക്കാർ സഹായത്തിലൂടെ പൊതുമേഖല സ്ഥാപനങ്ങളിൽ ഏറെക്കാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും സ്വന്തം നിലയിൽ മികവ് തെളിയിച്ചു സാമ്പത്തിക അഭിവൃദ്ധി നേടാനാകണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധികൾ മാറി തുടങ്ങിയതോടെ കരകൗശല വികസന കോർപറേഷന്റെ ഉൽപ്പദാനവും വിപണവും വലിയ തോതിൽ ഉയർന്നു. സ്ഥാപനത്തിന്റെ ആധുനിക വത്കരണത്തിന് മുൻഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ വിപണന കേന്ദ്രങ്ങളുടെ ഫ്രാഞ്ചയ്സികൾ നൽകുന്നത് പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജിങ് ഡയറക്ടർ കെ. എസ്. അനിൽകുമാർ അധ്യക്ഷനായിരുന്നു.പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ എം. എം. ഷംനാദ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

ജോലിയിൽ നിന്ന് വിരമിക്കുന്ന യൂണിറ്റ് മേധാവികൾ ആയ ആർ. മീനാകുമാരി, എൻ. ഡി. അരവിന്താക്ഷൻ, എം. ലൈല ബീവി എന്നിവർക്ക് ചെയർമാൻ ആദരവും ഉപഹാരവും നൽകി.