ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ സി അനൂപിനെതിരായനടപടി അധാർമ്മികം: പു.ക.സ.

187
0

മുതിർന്ന മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ സി. അനൂപിനെ പിരിച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടി തികച്ചും അധാർമ്മികമാണെന്ന് പുരോഗമന കലാ സാഹിത്യസംഘംസംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മറ്റൊരു പ്രസിദ്ധീകരണത്തിൽ ആദരണീയനായ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായരുമായി അഭിമുഖം നടത്തിയെന്ന പേരിലാണ് ഈ നടപടി. മാധ്യമ ലോകത്തിനു തന്നെ അപമാനകരമാണ് ഇത്.
സ്വന്തം മാധ്യമ പ്രവർത്തകന്റെ കൈ കെട്ടിയിടാനുള്ള ശ്രമം ഏഷ്യാനെറ്റ് ന്യൂസിന്റെ ജനവിരുദ്ധ മാധ്യമ ഇടപെടലിന്റെ തെളിവാണ്.മാധ്യമ സ്വാതന്ത്ര്യത്തിനും , ആവിഷ്കാര സ്വാതന്ത്ര്യത്തിനു മെതിരായ കടന്നാക്രമണമാണ്.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സി. അനൂപ്. എഴുത്തിന്റെ പേരിലുള്ള ഈ നടപടി സർഗാത്മകതക്ക് നേരെയുള്ള വെല്ലുവിളിയാണ്. എഴുത്തുകാരെയും കലാകാരന്മാരെയും വേട്ടയാടുന്ന കേന്ദ്ര. ഗവ നടപടികളെ ഇത് ഓർമ്മിപ്പിക്കുന്നു.

സി. അനൂപിനു നേരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വരണമെന്നു പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു