KSRTC ബസ് ഇനി സൂപ്പർമാർക്കറ്റ്

114
0

ആദ്യ ബസ്സ് തയ്യാറാകുന്നത് പാലായിൽ നിന്ന് . ഷോപ്പ് ഓൺ വീൽ പദ്ധതി പ്രകാരമുള്ള സൂപ്പർമാർക്കറ്റ് ഉടനെത്തും. പാമ്പാടി ആസ്ഥാനമായുള്ള ഭിന്നശേഷി ക്കാരുടെ കൂട്ടായ്മയായ ഡിഫറന്റി ഏബിൾഡ് പഴ്സൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ( ഡാപ്കോ ) KSRTC യുടെ പഴയ ബസ് വാങ്ങി സൂപ്പർമാർക്കറ്റാക്കി മാറ്റുന്നത്. പാല, ചങ്ങനാശ്ശേരി ഡിപ്പോകളിൽ നിന്നും ഓരോ ബസാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് പാലാ ഡിപ്പോയിൽ നിന്നും ബസ് ലഭിച്ചു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി നൽകിയാണ് ബസ് ഏറ്റെടുത്തിരിക്കുന്നത്. മാസം 20,000 രൂപയും 18% GST യും ചേർന്നുള്ള തുക വാടക നൽകണം. ബസ്സ് സൂപ്പർമാർക്കറ്റായി മാറ്റിയെടുക്കാൻ 2 ലക്ഷം രൂപയാണ് ചിലവെന്ന് ഡാപ്കോ സെക്രട്ടറി MC സ്കറിയ അറിയിച്ചു. സൂപ്പർമാർക്കറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു.