അധികവരുമാനം ലക്ഷ്യമിട്ട് കൊച്ചി മെട്രോയിൽ വെഡിംങ്ങ് ഫോട്ടോ ഷൂട്ട് ചെയ്യാൻ അവസരമൊരുക്കുന്നു

106
0

വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വയ്ക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ സാധിക്കും. ആലുവ – പേട്ട റൂട്ടിലാണ് സഞ്ചരിച്ചു കൊണ്ടും അല്ലാതെയും ഫോട്ടോഷൂട്ട് നടത്താൽ അവസരമുള്ളത്… നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ടു മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചും വാടകക്ക് എടുത്താണ് ഷൂട്ടെങ്കിൽ 12000 രൂപ നൽകണം. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും , മൂന്ന് കോച്ചിന് 17500 രൂപയുമാണ് നിരക്ക്… ഒരു കോച്ചിന് 10000 രൂപയും , മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായും നൽകണം. ഷൂട്ട് കഴിയുമ്പോൾ ഡെപ്പോസിറ്റ് തിരിച്ചു നൽകും . ദിവസവും സമയവും മുൻകൂട്ടി ബുക്ക് ചെയ്യണം.