വിഴിഞ്ഞം സോണൽ പരിധിയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ
പഴകിയ ഭക്ഷണം വില്പനക്കായി സൂക്ഷിച്ച അലാവുദീൻ റെസ്റ്റാറന്റ് അടച്ചുപൂട്ടി.
വിഴിഞ്ഞം പ്രദേശത്തെ ഹോട്ടലുകളായ ഫാത്തിമ ഹോട്ടൽ, ബിസ്മി ഹോട്ടൽ, അനസ് ഹോട്ടൽ, ലഹർ തട്ടുകട എന്നീ സ്ഥാപനങ്ങളിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകി.. ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്. M. ന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.. തുടർ ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അപാകതകൾ കണ്ടെത്തിയാൽ കർശന നടപടികൾ തുടരുമെന്നും മേയർ അറിയിച്ചു.