തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിനു കീഴില്‍ നെയ്യാറ്റിന്‍കര പോസ്റ്റ് ഓഫീസ് മുഖേന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായി പ്രവര്‍ത്തിക്കുന്ന ജി.സരള, താഴാങ്കാല വീട്, കമുകിന്‍കോട്, കൊടങ്ങാവിള പി.ഒ ഏജന്‍സി റദ്ദ് ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ടിയാളുടെ ഏജന്‍സി റദ്ദ് ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ അതിയന്നൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറെ അറിയിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 9961245698.