23 – മത് സംസ്ഥാന കാഡറ്റ് , ജൂനിയർ തയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ

113
0

23-ാമത് സംസ്ഥാന കാഡറ്റ് , ജൂനിയർ തയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പ് 2022 മെയ് 20,21,22 തീയതികളിലായി കണ്ണൂരിൽ വച്ച് നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം പരിഷത്ത് ഭവനിൽ ചേർന്നു. ശ്രീ.എം.ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായി. ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി MLA ചെയർമാനായും സ്പോർട് സ് കൗൺസിൽ അംഗം ഡോ.പി.പി ബിനീഷ് ജനറൽ കൺവീനറും ശ്രീ രാജേഷ് കൊവ്വമ്മൽ ഓർഗനൈസിംഗ് സെക്രട്ടറിയുമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ.ശിവദാസൻ എം.പി , ശ്രീ സന്തോഷ് കുമാർ എം.പി ,മേയർ ടി.ഒ മോഹനൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി. ദിവ്യ എന്നിവർ രക്ഷാധികാരികളായ 101 അംഗ സ്വാഗതസംഘo പ്രവർത്തനമാരംഭിച്ചു.