തിരു: ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ ജില്ലാ കളക്ടർക്ക് സർക്കാർ അനുവദിച്ച് ഉത്തരവായി. ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടും എല്ലാ ആചാരനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.