മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th Man
ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
ത്രില്ലര്‍ ചിത്രങ്ങളോട് എന്നും പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന പ്രേക്ഷകരാണ് മലയാളികള്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകാകുന്ന ഏറ്റവും പുതിയ ചിത്രമാണ്
12th മാന്‍. മര്‍ഡര്‍ മിസ്റ്ററിയായി അണിയിച്ചൊരുക്കിയായ ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുക.
മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അതിഥി രവി, ശിവദ, പ്രിയങ്ക നായര്‍, അനുമോഹന്‍, ചന്തുനാഥ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെ.ആര്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. സതീഷ് കുറുപ്പ് ക്യാമറയും അനില്‍ ജോണ്‍സണ്‍ സംഗീതവും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വി.എസ്. വിനായകാണ്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ കോംബോ ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. ഈ കൂട്ടുകെട്ടിന്റേതായി ത്രില്ലര്‍ ജോണറില്‍ പുറത്തുവന്ന മുന്‍ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.