സ്വാതന്ത്ര്യ സമര സ്മൃതി ഗ്രന്ഥശാല പ്രവർത്തനം വിപുലീകരിക്കും

101
0

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആസ്ഥാനത്ത് ആരംഭിച്ച സ്വാതന്ത്ര്യ സമര സ്മൃതി ഗ്രന്ഥശാലയുടെ പ്രവർത്തനം വിപുലീകരിക്കുന്നു. നിലവിൽ 3000 പുസ്തകങ്ങളുള്ള ഗ്രന്ഥശാല 3 മാസത്തിനുള്ളിൽ 10,000 പുസ്തകങ്ങളുമായി വിപു ലീകരിക്കുമെന്ന് പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കും. ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കും. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീ കരണങ്ങളും ലഭ്യമാക്കും. മികച്ച റഫറൻസ് ലൈബ്രറിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പ്രതിമാസ സാഹിത്യ സംവാദ പരിപാടികളും ഇവിടെ സംഘടിപ്പിക്കും. ലൈബ്രറിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലൈബ്രറി വിപുലീകരണ യോഗത്തിൽ പി.കെ. വേണുഗോപാൽ, സെക്രട്ടറി ശശിധരൻ., കോട്ടത്തല മോഹനൻ , വി.ആർ. പ്രതാപൻ, വക്കം വി.ആർ.സുകുമാരൻ , വിനോദ് സെൻ, ആനന്ദ് കണ്ണശ്ശ , എൻ.കെ.വിജയകുമാർ, സുധീർ ഷാ പാലോട് , ആർ.ഹരികുമാർ ലക്ഷ്മി എന്നി വർ പങ്കെടുത്തു.