ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 171.79 കോടി കവിഞ്ഞു

118
0

കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 48.18 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍

രോഗമുക്തി നിരക്ക് നിലവില്‍ 97.17%

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 58,077 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 6,97,802

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.76%

ന്യൂഡല്‍ഹി,ഫെബ്രുവരി 11, 2022

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 48.18 ലക്ഷത്തിലധികം (48,18,867) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 171.79 കോടി (1,71,79,51,432) പിന്നിട്ടു. 1,91,96,734 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,91,96,734
രണ്ടാം ഡോസ് 99,21,243
കരുതല്‍ ഡോസ് 38,09,239

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,04,139
രണ്ടാം ഡോസ് 1,73,56,693
കരുതല്‍ ഡോസ് 51,50,607

15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 5,13,17,677
രണ്ടാം ഡോസ് 1,20,51,032

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 54,70,41,238
രണ്ടാം ഡോസ് 42,29,50,695

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,14,14,698
രണ്ടാം ഡോസ് 17,55,24,406

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,57,25,893
രണ്ടാം ഡോസ് 10,93,53,037
കരുതല്‍ ഡോസ് 75,31,913

കരുതല്‍ ഡോസ് 1,64,91,759

ആകെ 1,71,79,51,432

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,50,407 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,13,31,158 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.17% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 58,077 പേര്‍ക്കാണ്.

നിലവില്‍ 6,97,802 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.64 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,91,678 പരിശോധനകള്‍ നടത്തി. ആകെ 74.78 കോടിയിലേറെ (74,78,70,047) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.76 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.89 ശതമാനമാണ്.