അഗസ്ത്യാർകൂടം സന്ദർശന നിയന്ത്രണത്തിൽ ഇളവ്

120
0

*ഒരു ദിവസം 100 പേർക്ക് പ്രവേശനാനുമതി

ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം സന്ദർശനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവ് നൽകിക്കൊണ്ട് ജില്ലാ ദുരന്തനിവരാണ അതോറിറ്റിയുടെ ഉത്തരവ്. അഗസ്ത്യാർകൂടം സന്ദർശനത്തിന് ഒരു ദിവസം 100 പേരെ അനുവദിക്കും. ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ പരമാവധി 75 പേർക്കും ഓൺലൈൻ രജിസ്‌ട്രേഷനിലെ കാൻസലേഷൻ ഉൾപ്പെടെ ഓഫ്‌ലൈൻ രജിസ്‌ട്രേഷനിലൂടെ പരമാവധി 25 പേർക്കും സന്ദർശനത്തിന് അനുമതി നൽകാവുന്നതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുമായ റ്റി.കെ വിനീതിന്റെ ഉത്തരവിൽ പറയുന്നു.