2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം തുടങ്ങി

122
0

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയെ നവീകരിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ഊര്‍ജവുമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. എല്‍ഐസി സ്വകാര്യവല്‍ക്കരണം ഉടനുണ്ടാവും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന് മുഖ്യപരിഗണന നല്‍കും. കൊവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്‌ക്ക് അടിത്തറയിടാനാണ് ഈ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വളർച്ച, എനർജി ട്രാൻസിഷൻ, സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രോത്സാഹനം നൽകുക എന്നിവയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി വ്യക്തനാക്കി.