ജോണ്‍ സാമുവലിനും ഡോ. ദിവ്യ എസ് കേശവനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്

104
0

കോട്ടയം: ശ്രീ ശങ്കരാ സംസ്‌കൃത സര്‍വകാശാലയില്‍ അധ്യാപികയായ ഡോ.ദിവ്യ എസ് കേശവന്‍ എഴുതിയ അധികാരാവിഷ്‌കാരം അടൂര്‍ സിനിമകളില്‍ എന്ന ഗ്രന്ഥത്തിന് 2021 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം .പ്രക്ഷേപകനും നടനുമായ ജോണ്‍ സാമുവല്‍ സമകാലികമലയാളം വാരികയിലെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ചു നായക കഥാപാത്രങ്ങള്‍ മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.
എ.വി തമ്പാന്റെ ഇതാ ഞങ്ങളുടെ കെ.ജി.ജോര്‍ജ്ജ് (കലാകൗമുദി) ലേഖനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും, എം.എഫ് തോമസ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, തേക്കിന്‍കാട് ജോസഫ്, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ തെരഞ്ഞെടുത്തത്