കരിമീൻ

216
0

കെ പി യൂസഫ് പെരുമ്പാവൂർ

കടവിൽ അടുത്ത തോണിയിൽ
തോണിക്കാരനില്ല
തോണി തേടുന്ന
കടവു കാരൻ
തുഴച്ചിൽകാരനെ
തേടുന്ന തുഴ
മറക്കുട തേടുന്ന നിഴലുകൾ
നിഴലിനെ പേടിക്കുന്ന മാൻകൂട്ടങ്ങൾ
മാൻ തോപ്പിലെ അണ്ണാറക്കണ്ണന്മാർ
ഞെട്ടറ്റ കാന്താരി കൾക്ക്
ചമ്മന്തി ആകാൻ വൈമുഖ്യം
അന്ത്യ നിശ്വാസം എടുത്ത്
പിടഞ്ഞ് അവസാനിക്കുന്ന
കരിമീൻ കൂട്ടങ്ങൾ
പ്ലാവിലയിൽ കഞ്ഞി മോന്തി
അരച്ചകാന്താരിയും
പൊള്ളിച്ചകരിമീനും
നൊട്ടി നുണയുന്ന കൊതിയൻമാർ
മണ്ണിര ചിക്കി ചികയുന്ന
നാടൻ കോഴികളെ
മുളകരച്ച് വറുക്കുന്ന
ആർത്തി
കർക്കടകത്തിലെ
ഇളം തെന്നലിലുലയുന്ന
മരച്ചീനി തലപ്പുകൾ.