ക്രമസമാധാന മേഖലയിൽ പോലീസിന്റെ നിരന്തരശ്രദ്ധ ആവശ്യം:മന്ത്രി കെ. എൻ. ബാലഗോപാൽ

139
0

ക്രമസമാധാന മേഖലയിൽ പോലീസിന്റെ നിരന്തരമായ ശ്രദ്ധ ആവശ്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊല്ലം റൂറൽ പോലീസിന് കൊട്ടാരക്കരയിൽ അനുവദിച്ച സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിലും
കൊറോണ മഹാമാരി സമയത്തും ജനസൗഹൃദപരമായ പ്രവർത്തനമാണ് പോലീസ് വകുപ്പ് കാഴ്ചവച്ചത്. മികച്ച രീതിയിലുള്ള പോലീസ് സംവിധാനം ഉണ്ടാകുകയെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കൊട്ടാരക്കര മഹാത്മാ ഗാന്ധി ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ജില്ലാ പോലീസ് ഓഫീസ് കോംപ്ലക്സിന് സമീപമാണ് സബ്സിഡിയറി കാന്റീൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പോലീസ് വകുപ്പിലെ ജീവനക്കാർക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സ്റ്റേഷനറി ഐറ്റംസ് എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കും.

ചടങ്ങിൽ ജില്ലാ പോലീസ് മേധാവി (കൊല്ലം റൂറൽ ) കെ. ബി. രവി അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി(കൊല്ലം സിറ്റി) ടി.നാരായണൻ, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എ.ഷാജു,
അഡീഷണൽ പോലീസ്
സൂപ്രണ്ട് എസ്. മധുസൂദനൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ ആർ. അശോക് കുമാർ, എസ്.അനിൽദാസ്, ആർ.സുരേഷ്, ടി. അനിൽകുമാർ, സബ്സിഡിയറി പോലീസ് കാന്റീൻ അസിസ്റ്റന്റ് മാനേജർ കെ.എസ് വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.