പി.ടി. തോമസ് എം.എൽ.എയുടെ സംസ്കാരം എറണാകുളം രവിപുരം ശ്മശാനത്തിൽ വ്യാഴാഴ്ച 5.30ന്.

127
0

കൊച്ചി : കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി. ടി. തോമസ് എം.എൽ.എയുടെ മൃതദേഹം ഇന്ന് (2021 ഡിസംബർ 22ന് ) വെല്ലൂർ ആശുപത്രിയിൽ നിന്ന് 3 മണിക്ക് റോഡ് മാർഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിൽ എത്തിക്കും. 
തുടർന്ന് രാവിലെ 6.30 ന് എറണാകുളം പാലാരിവട്ടം – വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിച്ച്,  അവിടെ നിന്ന് തമ്മനം – വൈറ്റില വഴി 7.30ന് എറണാകുളം ഡിസിസി ഓഫീസിൽ,  പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു മണിക്കൂർ പൊതുദർശനം.  8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർക്ക്  അന്ത്യമോപചാരമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.  1.30 മുതൽ 4.30 വരെ അദ്ദേഹം ജനപ്രതിനിധിയായിട്ടുള്ള തൃക്കാക്കര  കമ്യുണിറ്റി ഹാളിൽ പൊതുദർശനവും തുടർന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരവും നടത്തുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.