സംഗീതം : എ ജെ ജോസഫ്
രചന: കെ ജയകുമാര്‍
ഗായിക: കെ എസ് ചിത്ര
ചിത്രം: കുഞ്ഞാറ്റ കിളികൾ
ഉം….
ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം
പൗർണ്ണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം

തൂണുകൾ തോറും എത്രയോ ശിൽപങ്ങൾ
മിഴികളിൽ വജ്രം പതിച്ച മൗന പതംഗങ്ങൾ
ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല
ഗന്ധർവ്വനറിഞ്ഞില്ല ശിലയുടെ നൊമ്പരം പാട്ടിൽ തുടിച്ചില്ല
ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം
പൗർണ്ണമി തോറും ഒരേകനാം ഗന്ധർവ്വൻ പാടാനണയുന്ന മണ്ഡപം
മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോൾ
ഗായകൻ സ്നേഹാർദ്രനായി ശിൽപങ്ങളെ തലോടി
പറവകള്‍ ചിറകടിച്ചു ചുണ്ടിൽ പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു