കേരളാ ഒളിംപിക് ഗെയിംസ് തയ്ക്വാൻഡോ ചാംപ്യൻഷിപ്പ് 2022 – ലോഗോ ക്ഷണിക്കുന്നു

117
0

കായിക കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു സുവർണ്ണ ഏടിന് തുടക്കം കുറിക്കുന്ന സംരംഭമാണ് കേരളാ ഒളിംപിക് അസോസിയേഷൻ (KOA) അവതരിപ്പിച്ചിരിക്കുന്ന കേരളാ ഒളിംപിക് ഗെയിംസ്. 2022 ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരത്താണ് പ്രഥമ കേരളാ ഒളിംപിക് ഗെയിംസ് അരങ്ങേറുക.
കോവിഡ് സാഹചര്യങ്ങൾക്ക് ശേഷം തയ്ക്വാൻഡോയ്ക്കും കേരളത്തിലെ കായികമേഖലയ്ക്കും ഉണർവേകാൻ ഈ ഗെയിംസിന് കഴിയും എന്ന് പ്രത്യാശിക്കുന്നു.
ഇതിനോടൊപ്പം ഇൻ്റർനാഷ്ണൽ സ്പോർട്സ് എക്സ്പോയും തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെടുന്നു എന്നത് കായിക പ്രവർത്തകർക്ക് അഭിമാനകരമാണ്.
പ്രഥമ കേരളാ ഒളിംപിക് ഗെയിംസിൽ തയ്ക്വാൻഡോയും ഒരു ഇനമാണെന്നത് കേരളത്തിലെ നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

കേരളാ ഒളിംപിക് ഗെയിംസിനും ജില്ലാ ഒളിംപിക് ഗെയിംസിനും അനുബന്ധിച്ച് നടക്കുന്ന തയ്ക്വാൻഡോ ചാംപ്യൻഷിപ്പിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു ലോഗോ ഡിസൈൻ ചെയ്യുവാൻ താല്പര്യമുള്ളവരിൽ നിന്നും കലാ സൃഷ്ടികൾ ക്ഷണിക്കുന്നു.
തയ്ക്വാൻഡോയും ഒളിംപിക്‌സും ആയി ബന്ധപ്പെടുത്തി വേണം പ്രസ്തുത ലോഗോ ഡിസൈൻ ചെയ്യേണ്ടത്.
കലാ സൃഷ്ടികൾ 2021 ഡിസംബർ 21 നു വൈകുന്നേരം 5 മണിക്കു മുൻപ് [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളിൽ അയച്ചുതരേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കു TAKE വൈസ് പ്രസിഡന്റിന്റെ വകയായി 3001 രൂപ ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതാണ്.