സൂര്യാംശുവോരോ വയല്‍പ്പൂവിലും..

829
0

സംഗീതം : ജോണ്‍സണ്‍
രചന: കെ ജയകുമാര്‍
ഗായകര്‍: കെ ജെ യേശുദാസ്, ഗംഗ & കോറസ്
ചിത്രം: പക്ഷേ

C നം തനന…
M സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ
സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ
സീമന്ത കുങ്കുമ ശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്
വിണ്ണിന്റെ ആശംസയായ്
സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ

M ഈ കാട്ടിലഞ്ഞിക്കു പൂവാടയും
കൊണ്ടീവഴി മാധവം വന്നു
C കൂടെ ഈ വഴി മാധവം വന്നു

F പാല്‍ക്കതിര്‍ പാടത്തു പാടി കളിക്കും
പൈങ്കിളിക്കുള്ളം കുളിര്‍ത്തു..
C ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു..
M മാമ്പൂ മണക്കും വെയിലില്‍ മോഹം
മാണിക്യ കനികളായ്‍
മാണിക്യ കനികളായ്‍
M സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ
F സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ
M സീമന്ത കുങ്കുമ ശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്
വിണ്ണിന്റെ ആശംസയായ്

C നന നന

M ആതിരാക്കാറ്റിന്റെ ചുണ്ടില്‍ മൃദുസ്മിതം
ശാലീനഭാവം രചിച്ചു
C രാഗ ശാലീനഭാവം രചിച്ചു
F ഇന്നീ പകല്‍‍പക്ഷി പാടുന്ന പാട്ടില്‍
ഓരോ കിനാവും തളിര്‍ത്തു
C ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു
സോപാനദീപം തെളിയുന്ന ദിക്കില്‍
സൗഭാഗ്യ താരോദയം
സൗഭാഗ്യ താരോദയം
F സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ
M സീമന്ത കുങ്കുമ ശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്
വിണ്ണിന്റെ ആശംസയായ്
M & F സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ