കൈ നിറയെ വെണ്ണ തരാം

736
0

സംഗീതം: അലക്സ് പോൾ, രചന: ഗരത് വയലാർ, ഗായകൻ: വേണുഗോപാൽ
ചിത്രം: ബാബാ കല്യാണിഉം … ലാ ലാ

കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം
കണ്ണൻ കവിളിലൊരുമ്മ തരാം
കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം
കണ്ണൻ കവിളിലൊരുമ്മ തരാം
നിൻ മടി മേലെ തലചായ്ച്ചുറങ്ങാൻ
നിൻ മടി മേലെ തലചായ്ച്ചുറങ്ങാൻ
കൊതിയുള്ളൊരുണ്ണി താ ചാരേ
കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം
കണ്ണൻ കവിളിലൊരുമ്മ തരാം

പാൽ കടലാകും ഇടനെഞ്ചിലാകെ
കാൽ തളയുണരുന്നു
കളകാഞ്ചി ഒഴുകുന്നു
പാൽ കടലാകും ഇടനെഞ്ചിലാകെ
കാൽ തളയുണരുന്നു
കളകാഞ്ചി ഒഴുകുന്നു
രോഹിണി നാളിൽ മനസ്സിന്റെ കോവിൽ
രോഹിണി നാളിൽ മനസ്സിന്റെ കോവിൽ
തുറന്നു വരുന്നമ്മ എന്നിൽ
തുളസിയണിഞ്ഞമ്മ
കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം
കണ്ണൻ കവിളിലൊരുമ്മ തരാം

പാ സാ നി ധ പ ഗ മ പ മ ഗ രി
സ ഗ രി ഗ മ പ മ ഗ രി ഗ മ പ
ധാ പ സ നി സ ഗ രി ഗ
ഗ രി സ നി രി സാ നി ധാ
ധാ പാ മ ഗ രി ഗാ മാ പാ
ഗാ മാ പാ

പാൽമണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്
രസമോടെ നുണയുകയായ്
പാൽമണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്
രസമോടെ നുണയുകയായ്
സ്നേഹവസന്തം കരളിന്റെ താരിൽ
സ്നേഹവസന്തം കരളിന്റെ താരിൽ
എഴുതുകയാണമ്മ എന്നെ തഴുക്കുകയാണമ്മ
കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം
കണ്ണൻ കവിളിലൊരുമ്മ തരാം
നിൻ മടി മേലെ തലചായ്ച്ചുറങ്ങാൻ
നിൻ മടി മേലെ തലചായ്ച്ചുറങ്ങാൻ
കൊതിയുള്ളൊരുണ്ണി താ ചാരേ
കൈ നിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം
കണ്ണൻ കവിളിലൊരുമ്മ തരാം..