റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB), നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി(NTPC) വിഭാഗത്തിൽ ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്ക് നിയമനത്തിനായി പുറപ്പെടുവിച്ച സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ്റ് നോട്ടിഫിക്കേഷൻ(CEN) 01/2019, ഒന്നാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT-1) രാജ്യവ്യാപകമായി ഡിസംബർ 28, 2020 മുതൽ ജൂലായ 31, 2021 എഴ് ഘട്ടങ്ങളായി പൂർത്തിയായി. ഒന്നാം ഘട്ട ടെസ്റ്റ് ഫലങ്ങൾ 2022, ജനുവരി 15ഓടെ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.
ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT-2) 2022 ഫെബ്രുവരി 14 മുതൽ 18 വരെ COVID-19 സാഹചര്യം മുൻനിർത്തി പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾക്കും ഗവണ്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
നിയമനം സംബന്ധിച്ചുള്ള അറിയുപ്പുകൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ (RRB) ഔദ്യോഗിക വെബ്‌സൈറ്റിനെമാത്രമെ ആശ്രയിക്കാവു എന്നും ഈ വിഷയത്തിൽ അനധികൃത സ്രോതസ്സുകളിൽ നിന്ന് തെറ്റായ വിവരങ്ങൾ സ്വീകരിക്കരുതെന്നും ഇന്ത്യൻ റെയിൽവേ എല്ലാ ഉദ്യോഗാർത്ഥികളോടും അഭ്യർത്ഥിക്കുന്നു.