മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഓംബുഡ്‌സ്മാന് പരാതി നല്‍കുതിന് തിരുവനന്തപുരം ജില്ലയില്‍ സംവിധാനം ഏര്‍പ്പെടുത്തി.
പരാതികള്‍ തപാലായോ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലുള്ള ഓംബുഡ്‌സ്മാന്‍ ഓഫീസില്‍ നേരിട്ടെത്തിയോ നല്‍കാം. 0471-2731770 എ നമ്പറില്‍ വിളിച്ചും [email protected] എന്ന മെയില്‍ ഐഡി വഴിയും പരാതികള്‍ അറിയിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓരോ മാസവും മുന്‍കൂട്ടി നിശ്ചയിക്കുന്ന സിറ്റിംഗിലും പരാതി നല്‍കാനാകുമെന്നും സമയബന്ധിതമായി പരിഹാരം ലഭ്യമാക്കുന്നതാണെന്നും ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.