സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഡിസംബര്‍ 9ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിൽ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കും.
തൃശൂര്‍ സിറ്റി പോലീസ് പരിധിയില്‍ വരുന്ന പരാതികൾ പൊതുജനങ്ങള്‍ക്ക് സിറ്റി കമ്മീഷണര്‍ ഓഫീസിലെ ഫ്രണ്ട് ഓഫീസില്‍ നേരിട്ടോ പോലീസ് സ്റ്റേഷന്‍ പി.ആര്‍. ഒമാര്‍ മുഖാന്തിരമോ ഇമെയില്‍ വഴിയോ നല്‍കാം. അവ 2021 ഡിസംബര്‍ ഏഴിനു വൈകിട്ട് അഞ്ചു മണിക്കുമുമ്പായി ലഭിക്കണം. പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ പരാതിയില്‍ എഴുതേണ്ടതാണ്.
ഇമെയില്‍ വിലാസം:[email protected]
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2423511