വോട്ടർപട്ടിക : പരാതികൾ 30 നകം സമർപ്പിക്കണം

209
0

വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല ഇലക്ട്രൽ റോൾ ഒബ്‌സർവറായ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അധ്യക്ഷതയിൽ ഇലക്ഷൻ ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വോട്ടർപട്ടിക കുറ്റമറ്റ രീതിയിൽ തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഈ മാസം 30 നകം സമർപ്പിക്കണം. അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1950 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തഹസീൽദാർമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.