വൈദ്യുതി നിരക്ക് വർദ്ധനവ് ജനങ്ങളെ കൊള്ളയടിക്കാൻ,നാഷണലിസ്റ്റ് കേരള കോൺഗ്രസ് (NKC)

102
0

തിരുവനന്തപുരം: പത്ത് ശതമാനം വൈദ്യതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കോവിഡ് കാലയളവിൽ വീണ്ടും ജനങ്ങളെ വീണ്ടും കൊള്ളയടിക്കാനാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി 

അധിക ചിലവും ധൂർത്തും വൈദ്യുതി ബോർഡ് ഒഴിവാക്കാൻ തയ്യാറാവണം

കഴിഞ്ഞ വർഷങ്ങളിലൊന്നുമില്ലാത്ത വിധം സംസ്ഥാനത്തെ എല്ലാ ഡാമുകളിലും അടുത്ത മഴക്കാലമെത്തുന്നത് വരെ പൂർണ്ണതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലശേഖരമുണ്ട

2500 കോടി രൂപ വൈദ്യുതി ബോർഡിന് കിട്ടാക്കടമായി ലഭിക്കാനുണ്ട് ,കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് കിട്ടാക്കടം വർദ്ധിക്കുന്നതിന് കാരണം

 ഇതിനൊക്കെ പുറമേ കഴിഞ്ഞ 2 മാസം കൊണ്ട് വൈദ്യുതി വിറ്റ വകയിൽ 212 കോടിയോളം രൂപാ വൈദ്യുതി ബോർഡിന് അധിക വരുമാനമായി ലഭിച്ചിട്ടുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി

വസ്തുതകൾ ഇതായിരിക്കേ നിരക്ക് വർദ്ധിപ്പിക്കുന്നതിന് വൈദ്യുതി ബോർഡിന് എന്ത് ന്യായികരണമാണ് പറയാനുള്ളത് എന്ന് വെളിപ്പെടുത്താൻ തയ്യാറാവണം കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു