ഐ. എസ്. ആർ. ഒ മുൻ ചെയർമാൻ ഡോ: ജി. മാധവൻ നായർ നവംബർ 19ന് പൗർണമികാവിൽ വച്ച്
തിരുവനന്തപുരം: അക്ഷര ദേവതമാരുടെയും വിദ്യാ- ശക്തി ദേവതകളുടെയും തിരുമുമ്പിൽ പുസ്തക പ്രകാശനവും സമർപ്പണവും നടത്തുവാനായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ: ജി മാധവൻ നായർ നവംബർ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൗർണ്ണമിക്കാവ് ദേവീ ക്ഷേത്ര സന്നിധിയിൽ എത്തുന്നു
ഗവേഷകനായ കെ.എസ് മനോജ് രചിച്ച ഇൻഡസ്ട്രിയൽ ആട്ടോ മേഷൻ വിത്ത് സ്കാഡ – സൈബർ സെക്യൂരിറ്റി – പവർ സിസ്റ്റം – ആട്ടോമേഷൻ തുടങ്ങി അഞ്ചോളം പുസ്തകങ്ങളാണ് ജി മാധവൻ നായർ പ്രകാശനം ചെയ്യുന്നത്
ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും നേരെയുള്ള സൈബർ ആക്രമണങ്ങളെ കുറിച്ച് വരും തലമുറയ്ക്ക് അറിയുവാനും, ആധുനിക സാങ്കേതിക മേഖലയെ കുറിച്ച് പഠിക്കുവാനും രാജ്യത്തിൻറെ സുരക്ഷാ വിഭാഗത്തിൻ്റെ കെട്ടുറപ്പ് നിലനിർത്തുവാനും ഈ ഗ്രന്ഥങ്ങൾ പ്രയോജനപ്പെടും
ലോകം മുഴുവനുമുള്ള വിദ്യാർത്ഥികൾക്ക് ഇതൊരു മുതൽക്കൂട്ടാണ്
നവംബർ 19 വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ ഭക്ജനങ്ങൾക്ക് പൗർണമി കാവിൽ ദർശനം നടത്തുവാനും വഴിപാടുകൾ നടത്തുവാനും ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു.