സഹകരണ വാരാഘോഷത്തിന് നാളെ തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനം കോഴിക്കോട്

121
0

തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( 14.11.2021, ഞായര്‍ ) നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവനന്തപുരത്ത് ആര്‍ഡിആര്‍ ഹാളില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടു്. സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ എന്നിവ താലൂക്ക് തലത്തില്‍ നടക്കും. സഹകരണ യൂണിയനാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 14ന എല്ലാ സ്ഥാപനങ്ങളിലും സഹകരണ പതാക ഉയര്‍ത്തും. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
സഹകരണ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയ വേളയിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. സഹകരണ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തില്‍ നടപ്പിലായിട്ടുള്ളത്. മാറി നിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കൂടി കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. ആദ്യഘട്ടത്തില്‍ കേരള ബാങ്കിലേയ്ക്കുള്ള മലപ്പുറം ജില്ലാ ബാങ്കിനെ എതിര്‍ത്തിരുന്ന പ്രതിപക്ഷം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ പിന്തുണയ്ക്കുകയായിരുന്നു. അതുകൊു തന്നെ ഐക്യ കണ്‌ഠേന ബില്‍ പാസാക്കാനായി. സഹകരണ രംഗത്ത് ഭരണ പ്രതിപക്ഷ ഐക്യം എല്ലാക്കാലത്തും പ്രകടിപ്പിക്കപ്പെട്ടിട്ടു്. അതാണ് കേരളത്തിലെ സഹകരണ മേഖല വലിയ മുന്നേറ്റം നടത്തുന്നതിനും കാരണമായത്.
മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ സമൂഹത്തിന് കൈത്താങ്ങായി സഹകരണ മേഖല നിന്നു. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായും ഭവന രഹിതര്‍ക്കും പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കാര്യത്തിലായാലും വാക്‌സിന്‍ ചലഞ്ചിന്റെ കാര്യത്തിലായാലും വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയിട്ടുള്ളത്. മാതൃകാപരമായ ഈ ഇടപെടലുകളില്‍ നിന്നും സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാണ്. വനിതാ സംരംഭകത്വം, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള സഹായം, യുവജന സഹകരണ സംഘങ്ങള്‍ ഇത്തരത്തില്‍ സജീവമായ സഹകരണ മേഖല കുതിപ്പ് തുടരുകയാണ്. കാര്‍ഷിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണ്. നെല്ല് സംഭരണ, സംസ്‌കരണ, വിപണന സഹകരണ സംഘവും സംഘത്തിനു കീഴിലുള്ള റൈസ് മില്ലുകളും, ക്ഷീര കര്‍ഷക സഹകരണ സംഘങ്ങളിലെ ഭാരവാഹി സ്ഥാനങ്ങളിലെ വനിതാ സംവരണം തുടങ്ങി മാതൃകാപരമായ നിരവധി മുന്നേറ്റങ്ങള്‍ നടത്താന്‍ സംസ്ഥാന സഹകരണ വകുപ്പിന് കഴിഞ്ഞു. ഗുണകരമായ ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുമെന്നന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ 9.30 ന് സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് പതാക ഉയര്‍ത്തുന്നതോടെ വാരാഘോഷ പരിപാടികള്‍ ആരംഭിക്കും. പത്തിന് ഇടപ്പഴിഞ്ഞി ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷനായിരിക്കും. മന്ത്രിാരായ വി.ശിവന്‍കുട്ടി, ആന്റണിരാജു, ജി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മികച്ച സഹകരണ പരിശീലന കോളെജിനുള്ള സമ്മാനദാനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ഒ.എസ്. അംബിക, കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, വി.ജോയ്, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി.ശശി, ഐ.ബി. സതീഷ്,. അഡ്വ. ജി. സ്റ്റീഫന്‍, എം.വിന്‍സന്റ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറും പങ്കെടുക്കും.
ഉദ്ഘാടനത്തിന് ശേഷം സഹകരണ മേഖല : പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും വിവിധ സെമിനാറുകള്‍ നടക്കും. പ്രമുഖ വ്യക്തികള്‍ സംസാരിക്കും. നംവബര്‍ 20ന് കോഴിക്കോട് സമാപന സമ്മേളനം ചേരും.