മുൻ മിസ്‌ കേരള ഉൾപ്പെടെയുള്ളവരുടെ മരണം; ഫോർട്ട്‌കൊച്ചിയിലെ ഹോട്ടലിൽ പരിശോധന

109
0

മുൻ മിസ്‌ കേരള അൻസി കബീറും റണ്ണറപ്പ്‌ അൻജന ഷാജനും ഉൾപ്പെടെ മൂന്ന്‌ പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പൊലീസ്‌ പരിശോധന.

നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ഇവിടെ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക്‌ മടങ്ങുമ്പോൾ ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലാണ്‌ ഇവർ അപകടത്തിൽ പെട്ടത്‌. ബൈക്കിൽ ഇടിച്ച്‌ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കേസിൽ തിങ്കളാഴ്‌ച കാർ ഓടിച്ചയാളെ അറസ്റ്റ് ചെയ്‌തിരുന്നു. മാള സ്വദേശി അബ്ദുൾ റഹ്‌മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ മദ്യലഹരിയിലായിരുന്നു വാഹനം ഒടിച്ചതെന്ന്‌ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്‌. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ്‌ ഇയാൾക്കെതിരെ കേസെടുത്തത്‌.

അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്‌ച രാത്രിയുമാണ്‌ മരിച്ചത്‌.